അഘോരി പൂജക്ക് വേണ്ടി ആർത്തവ രക്തം 50,000 രൂപക്ക് വിറ്റു; ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതി

പൂനെ: അഘോരി പൂജ നടത്തുന്നതിനായി 28കാരിയുടെ ആർത്തവ രക്തം ശേഖരിച്ച് വിറ്റ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്. പൂനെയിലാണ് സംഭവം. ഭർത്താവും ഭര്‍തൃമാതാപിതാക്കളുമുൾപ്പടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്.

യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ബലമായി ആർത്തവ രകതം അഘോരി പൂജക്ക് വേണ്ടി എടുക്കുകയായിരുന്നു. 2022ൽ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള ഭർത്താവിന്‍റെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. 2019ലാണ് വിവാഹം നടന്നതെന്നും അന്ന് മുതൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായും യുവതി പരാതിയിൽ പറഞ്ഞു. പൂജക്ക് വേണ്ടി ആർത്തവ രകതം ബലമായി എടുക്കുകയും ഇതിന് പ്രതിഫലമായി 50,000 രൂപ ലഭിക്കുകയും ചെയ്തു.

പിന്നീട് പൂനെയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ ശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സബ് ഇൻസ്പെക്ടർ ശുഭാംഗി മഗ്ദും പറഞ്ഞു.

ഇത് ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് മഹാരാഷ്ട്രയിലെ വനിത കമീഷൻ പറഞ്ഞു. "മാനവികതയെ കളങ്കപ്പെടുത്തുന്ന ലജ്ജാകരമായ സംഭവമാണിത്.പൂനെ പോലുള്ള പുരോഗമന നഗരങ്ങളിൽ  ഇത്തരം കുറ്റകൃത്യങ്ങൾ ഇപ്പോഴും തുടരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും" -സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ രൂപാലി ചകാങ്കർ പറഞ്ഞു.

Tags:    
News Summary - Pune Woman Forced By In-Laws To Give Menstrual Blood For Black Magic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.