പാറശ്ശാല: പിതാവിന്‍റെ സ്വത്ത് എഴുതി വാങ്ങാന്‍ മകൻ ഏർപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. പരശുവയ്ക്കല്‍ തെക്കേ ആലമ്പാറ വീട്ടില്‍ മൂസ എന്ന രാജേഷിനെയാണ് (37) പാറശ്ശാല പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് പറയുന്നതിങ്ങനെ: 2006ല്‍ തനിച്ചു കഴിയുന്ന പിതാവിന്റെ വസ്തുക്കള്‍ എഴുതിവാങ്ങിക്കാന്‍ മകന്‍ 50,000 രൂപ ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷൻ സംഘം കൊറ്റാമത്ത് താമസിച്ചിരുന്ന കൃഷ്ണനെ വീട്ടില്‍നിന്ന് ബലമായി ഭീഷണിപ്പെടുത്തി പിടിച്ചിറക്കി ഒന്നാം പ്രതിയായ മകന്റെ ആറയൂരിലുള്ള വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ശേഷം ദേഹാപദ്രവമേൽപിക്കുകയും ഭീഷണിപ്പെടുത്തി വസ്തുക്കള്‍ എഴുതി വാങ്ങുകയും ചെയ്തു.
പ്രതികള്‍ സംഘം ചേര്‍ന്ന് കൊല്ലുമെന്ന് ഭയപ്പെടുത്തിയാണ് വസ്തു അപഹരിച്ചതെന്ന് ഒന്നാം പ്രതിയായ മകൻ കുറ്റസമ്മതമൊഴി നൽകിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അരുണിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.