ബംഗളൂരു: നഗരത്തിലെ മയക്കുമരുന്ന് നിർമാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ രണ്ടുകോടിയുടെ മരുന്ന് കണ്ടെത്തി. നാലുകിലോയോളം എം.ഡി.എം.എ ക്രിസ്റ്റലുകൾ പിടിച്ചെടുത്തു. കേന്ദ്രത്തിൽനിന്ന് ഒരു നൈജീരിയൻ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് നിർമാണത്തിനുപയോഗിച്ചിരുന്ന വിവിധ രാസവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഇലക്ട്രോണിക് സിറ്റി ഫേസ് വണ്ണിലെ ചാമുണ്ഡി ലേഒൗട്ടിൽ വാടകെക്കടുത്ത വീട്ടിലാണ് െനെജീരിയൻ പൗരൻ മയക്കുമരുന്ന് നിർമിച്ചിരുന്നത്. ബംഗളൂരു നഗരത്തിൽ മയക്കുമരുന്ന് വിതരണത്തിന് വൻ ശൃംഖലയുള്ള സംഘമാണ് കേന്ദ്രം നടത്തിപ്പിന് പിന്നിലെന്നും എം.ഡി.എം.എ ഗുളികകൾ ഷൂവിനടിയിലൊളിപ്പിച്ച് ബംഗളൂരുവിനകത്തും പുറത്തും വിൽപനക്കെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ന്യൂസിലൻറ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊറിയറിലും മരുന്ന് എത്തിച്ചുനൽകിയിരുന്നു. ബംഗളൂരുവിലെ കെമിക്കൽ സ്റ്റോറുകളിൽനിന്നാണ് മയക്കുമരുന്ന് നിർമാണത്തിനാവശ്യമായ രാസവസ്തുക്കൾ വാങ്ങിയിരുന്നതെന്ന് പിടിയിലായ നൈജീരിയൻ സ്വദേശി പൊലീസിനോട് വെളിപ്പെടുത്തി.
ബംഗളൂരുവിൽ ആദ്യമായാണ് മയക്കുമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തുന്നതെന്ന് ൈക്രം വിഭാഗം ജോയൻറ് കമ്മീഷണർ സന്ദീപ് പാട്ടീൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.