താനൂർ: സംസ്ഥാന സർക്കാർ ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ 19 പേരെ താനൂർ പൊലീസ് പിടികൂടി. താനാളൂർ, നന്നമ്പ്ര, ഒഴൂർ, തെയ്യാല, പരിയാപുരം എന്നിവിടങ്ങളിൽനിന്നാണ് മൂന്നക്ക ലോട്ടറി നടത്തിപ്പുകാരെ താനൂർ പൊലീസ് പിടികൂടിയത്. ചൂതാട്ടം നടത്താനുപയോഗിച്ച 25 മൊബൈൽ ഫോണുകളും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.
മാനു കണ്ണന്തളി, ഒഴൂർ പൂനൂലത് വീട്ടിൽ പ്രദീപ് കുമാർ, പരിയാപുരം കൊമ്പത് വീട്ടിൽ വിശ്വജിത്, പനങ്ങാട്ടൂർ അംഗത്തിൽ വീട്ടിൽ വിനോദ്, വെള്ളിയാമ്പുറം കാരയിൽ വീടട്ടിൽ ബൗലു, തെയ്യാല കണംകാവിൽ സന്തോഷ്, വെള്ളിയാമ്പുറം പിറ്റക്കൊട് വീട്ടിൽ ഷിജോയ്, തെയ്യാല മണ്ടക്കേണ്ടി വീട്ടിൽ അനീഷ് കുമാർ, തയ്യാലിങ്ങൽ കളത്തിങ്കൽ വീട്ടിൽ ദിലീപ്, മുക്കോല കാട്ടുങ്ങൽ വീട്ടിൽ മണി,
മുക്കോല കാട്ടുങ്ങൽ വീട്ടിൽ സത്യൻ, തിരൂരങ്ങാടി നാടുകട്ടിൽ വീട്ടിൽ ജയൻ, താനാളൂർ തൊട്ടുങ്ങൽ വീട്ടിൽ അബൂബക്കർ, കാരാട് കാഞ്ഞിരതീൽ വീട്ടിൽ സുനിൽ കുമാർ, പുത്തൻതെരു ഒലിയിൽ വീട്ടിൽ ജിൽഷാദ്, നന്ദൻ താനാളൂർ, ബിനേഷ്, റഫീഖ്, താനാളൂർ വെള്ളംകൊട്ട് വീട്ടിൽ ഷറഫുദ്ദീൻ എന്നിവരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, സബ് ഇൻസ്‌പെക്ടർ ആർ.ഡി. കൃഷ്ണലാൽ, സബ് ഇൻസ്‌പെക്ടർ ശൈലേഷ് എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.