ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്റ്റിൽ. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12പേരും പിടിയിലായി.
ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തെ ബാധിക്കുന്നതിനാൽ പേരും വിലാസവും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് 29 പേരാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.