വണ്ടൂർ: ബലാത്സംഗ കേസിൽ ഒളിവിൽപോയ പ്രതിയെ മൂന്ന് വർഷത്തിന് ശേഷം അസമിൽ പോയി പിടികൂടി വണ്ടൂർ പൊലീസ്. അസമിലെ സിലാപത്തർ സ്വദേശിയായ പ്രശാന്ത് കോൻവാറാണ് (31) പിടിയിലായത്. ഇയാൾ 2018ൽ വണ്ടൂർ കൂളിക്കാട്ടുപടിയിൽ ഒരു പ്ലൈവുഡ് കമ്പനിയിൽ മാനേജർ ആയിരുന്നു. ആ സമയത്താണ് കൂടെ ജോലി ചെയ്ത അസം സ്വദേശിയായ സ്ത്രീയുടെ മകളെ രണ്ട് തവണ ബലാത്സംഘം ചെയ്തത്. ഒരുതവണ പുലർച്ച ഒന്നിന് ശുചിമുറിയിൽ െവച്ചും മറ്റൊരു തവണ രാവിലെ പ്രതിയുടെ മുറിയിൽ െവച്ചുമാണ് 19കാരിയെ ശാരീരികമായി പീഡിപ്പിച്ചത്.
പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രതി മുങ്ങുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷിച്ചെങ്കിലും പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ബാങ്ക് ട്രാൻസാക്ഷൻ ഒഴിവാക്കിയതും അന്വേഷണത്തിന് തിരിച്ചടിയായി. തുടർന്ന് പുതുതായി ചുമതയേറ്റ സി.ഐ ഇ. ഗോപകുമാറിെൻറ നേതൃത്വത്തിൽ അഞ്ചംഗ സംഘം രൂപവത്കരിച്ച് അസമിൽ പോയി 12 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
ഉൾഫ തീവ്രവാദി ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ ജില്ല പൊലീസ് മേധാവിയുടെ സഹായത്തോടെ കമാൻഡോകളെ ഉപയോഗിച്ച് വീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.സി.പി.ഒമാരായ കെ.പി. ഉണ്ണികൃഷ്ണൻ, അനൂപ് കോളപ്പാട്, സി.പി.ഒമാരായ എം. ഫൈസൽ, കെ.സി. രാകേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.