മഞ്ചേരി: പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 45കാരന് 38 വര്‍ഷം കഠിന തടവും 3,35,000 രൂപ പിഴയും. കൊണ്ടോട്ടി പുതുക്കോട് പേങ്ങാട് സൈതലവിയെയാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2023 സെപ്റ്റംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് തൊട്ടടുത്ത് പണി തീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷ നിയമം 367 പ്രകാരം തട്ടിക്കൊണ്ടുപോയതിന് അഞ്ചുവര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ പീഡനത്തിന് 10 വര്‍ഷം കഠിന തടവ്, ലക്ഷം രൂപ പിഴ, പോക്സോ നിയമ പ്രകാരം മൂന്നു വര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസം അധിക തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവ് ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും പ്രതി പിഴയടക്കുന്ന പക്ഷം തുക ഇരക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന കെ. ഫാതില്‍ റഹ്മാനാണ് കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എന്‍. മനോജാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 18 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.