തൃശൂർ: നാട്ടികയിൽ 10 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും അതിനു സാധിക്കാതെവന്നപ്പോൾ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15 വർഷവും ഒമ്പതു മാസവും കഠിന തടവും ഒരു ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു.
വലപ്പാട് ചാമക്കാല സ്വദേശി പോണത്ത് വീട്ടിൽ നിഖിലിനെ (ചെപ്പുവിനെ -31) ആണ് തൃശൂർ ഒന്നാം അഡീ. ജില്ല ജഡ്ജി പി.എൻ. വിനോദ് ശിക്ഷ വിധിച്ചത്. 2010ലാണ് കേസിനാസ്പദമായ സംഭവം. കേബ്ൾ വരിസംഖ്യ പിരിക്കാനെന്ന പേരിൽ വീട്ടിലെത്തിയ പ്രതി, നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടി വീട്ടിൽ ഒറ്റക്കാണെന്ന് മനസ്സിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ തോർത്തുപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചും വയറ്റിൽ കത്തി കുത്തിയും കൊലപ്പെടുത്താനും ശ്രമിച്ചു. അബോധാവസ്ഥയിൽ രക്തം വാർന്നുകിടന്ന കുട്ടിയെ കളിക്കാൻ വിളിക്കാനെത്തിയ കൂട്ടുകാരാണ് കണ്ടത്. വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡിവൈ.എസ്.പി ഷാജ് ജോസ് അന്വേഷണം നടത്തി. അന്ന് റൂറൽ എസ്.പിയായിരുന്ന വിമലാദിത്യയുടെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.