വീട്ടുജോലിക്കായി വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസ്: പ്രതിക്ക് പത്തുവർഷം കഠിനതടവ്

കോട്ടയം: പുനലൂർ സ്വദേശിനിയായ യുവതിയെ വീട്ടുജോലിക്കായി വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കോട്ടയം ഒന്നാം അഡീഷനൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജി സുജിത്ത് കെ.എൻ. പത്തുവർഷം കഠിനതടവിനും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വേളൂർ മാണിക്കുന്നം ഭാഗത്ത് കുരിക്കാശ്ശേരിൽ വീട്ടിൽ കെ.കെ. ജോർജ് (72) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. അതിജീവതയെ ചതിച്ചും വഞ്ചിച്ചും സമ്മർദത്തിനടിമപ്പെടുത്തിയും സാമ്പത്തികചൂക്ഷണം നടത്തിയുമാണ് പ്രതി പീഡനത്തിനിരയാക്കിയിട്ടുള്ളത് എന്ന് കോടതി കണ്ടെത്തി. പിഴ ഈടാക്കുന്നതിൽ രണ്ടുലക്ഷം രൂപ ഇരക്ക് നഷ്ടപരിഹാരമായി നൽകുന്നതിനും കോടതി നിർദേശിച്ചു.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന സക്കറിയ മാത്യുവും, തുടർന്ന് ഗിരീഷ് പി.സാരഥിയും അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. സതീഷ് ആർ.നായർ ഹാജരായി.

Tags:    
News Summary - Rape case: Defendant sentenced to 10 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.