ഷാക്കിർ ബാഖവി മമ്പാട്

പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ

മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്കൂൾ അധ്യാപികയോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു. അധ്യാപിക അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വഴിക്കടവ് പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്നും മതപഠനത്തിന് ശേഷം ബാഖവി ബിരുദം നേടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സ്വന്തം യു ട്യൂബ് ചാനലിലൂടെ മതപ്രഭാഷണം നടത്തുന്ന ഇയാളുടെ വിഡിയോകൾക്ക് ആയിരക്കണക്കിന് കാഴ്ചക്കാരാണുള്ളത്. 

Tags:    
News Summary - Religious preacher arrested in case of constant sexual harassment of 13-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.