വെള്ളറട: കാര്‍ വാടകക്ക് എടുത്ത് മറിച്ച് വിൽക്കുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റിൽ. വെള്ളറട നിലമാമൂട് കുഴിക്കാല കിഴക്കേ വീട്ടില്‍ ബഞ്ചിലാസ് അരുണ്‍ (37) ആണ് പിടിയിലായത്. വെള്ളറട നെല്ലിശ്ശേരി സ്വദേശി രഞ്ജിത്തിന്റെ പരാതിയിലാണ് വെള്ളറട പൊലീസ് കേസെടുത്തത്.
വാടകക്ക് നൽകിയ സ്വിഫ്റ്റ് കാര്‍ നിശ്ചിത ദിവസം കഴിഞ്ഞ് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരാള്‍ കൊണ്ടുപോയെന്ന് പറഞ്ഞ് പരാതിക്കാരനെ മടക്കി അയച്ചു. വീണ്ടും വാഹനത്തിന് വേണ്ടി സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.
വെള്ളറട ഭാഗത്ത് സമാനമായ കേസില്‍ നടപടികള്‍ നേരിടുന്ന നിരവധി പ്രതികള്‍ ഉള്‍പ്പെടുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് കണ്ടെത്തി. സമാന പരാതികള്‍ മുമ്പും ഉണ്ടായപ്പോള്‍ പരാതിക്കാര്‍ക്ക് പണം നല്കി പരിഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.