അങ്കമാലി: ടൗണിലെ ഹാർഡ് വെയർ ഷോപ്പിൽ മോഷണം നടത്തിയയാൾ പിടിയിൽ. തൃശൂർ പൂങ്കുന്നം പാട്ടുരാക്കൽ പള്ളിയാലിൽ വീട്ടിൽ വിനോദാണ് (60) പിടിയിലായത്. കഴിഞ്ഞ മാസം 23ന് പുലർച്ചയാണ് വ്യാപാര സ്ഥാപനത്തിന്റെ പിറകുവശത്തെ വാതിൽ തകർത്ത് അകത്തുകയറി പണവും കമ്പ്യൂട്ടർ മോനിട്ടർ, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചത്.
മോഷണവസ്തുക്കൾ കണ്ടെടുത്തു. ഒാരോ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് മോഷണം നടത്തുന്ന രീതിയാണ് ഇയാളുടേതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇയാളുടെ പേരിൽ നിരവധി കേസുള്ളതായും അറിയിച്ചു. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ എൻ.ഡി. ആന്റോ, എസ്.സി.പി.ഒ എ.ബി. സലിൻ കുമാർ, സി.പി.ഒമാരായ അജിത തിലകൻ, എം.സി. പ്രസാദ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.