വിവാഹ ചടങ്ങിനിടെ രണ്ടു കോടിയിലധികം ​രൂപയുടെ പണവും സ്വർണവും കവർന്നു

ജയ്​പൂർ: രാജസ്​ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിവാഹ ചടങ്ങിനിടെ രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു. ജയ്​പൂരിലെ ക്ലാർക്സ്​ അമർ ഹോട്ടലിൽ വ്യാഴാഴ്ചയാണ്​ സംഭവം.

മു​ംബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ രാഹുൽ ഭാട്ടിയയുടെ മകളുടെ വിവാഹത്തിനിടെയാണ്​ അജ്ഞാതർ പണവും സ്വർണവും കവർന്നത്​. ഹോട്ടലിലെ ഏഴാംനിലയിലായിരുന്നു ഭാട്ടിയയും കുടുംബവും താമസിച്ചിരുന്നത്​.

വിവാഹത്തിനായി മാറ്റിവെച്ച രണ്ടു​േകാടി രൂപയുടെ ഡയമണ്ട്​ ജുവല്ലറിയും 95,000രൂപയുമാണ്​ കവർന്നതെന്ന്​ എസ്​.എച്ച്​.ഒ രാധാരാമൻ ഗുപ്​ത പറഞ്ഞു.

ഹോട്ടൽ ജീവനക്കാരുടെ ഒത്താശയോടെയാണ്​ മോഷണം നടന്നതെന്ന്​ രാഹുൽ ഭാട്ടിയ ആരോപിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ വരികയാണെന്നും ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഭാട്ടിയ പറഞ്ഞു. സംഭവത്തിൽ ഹോട്ടൽ അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല.  

Tags:    
News Summary - Rs Two Crore Jewellery Cash Stolen During Wedding At Jaipur 5 Star Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.