പനാജി: ഗോവയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ റഷ്യൻ യുവതി 2019ൽ ചെന്നൈയിൽ വെച്ച് ലൈംഗിക ചൂഷണത്തിനിരയായതായി റഷ്യൻ കോൺസുലേറ്റ് പ്രതിനിധി.
വടക്കൻ ഗോവയിലെ സിയോലിം ഗ്രാമത്തിൽ സുഹൃത്തിനോടൊപ്പമായിരുന്നു യുവതിയുടെ താമസം. ആഗസ്റ്റ് 19നാണ് അവരെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ് ഗോവ പൊലീസ് വിധി എഴുതിയത്.
'2019ൽ ലൈംഗിക ചൂഷണം ചെയ്യാനായി അവരെ ബ്ലാക്ക്മെയിൽ ചെയ്തത് സംബന്ധിച്ച് ചെന്നൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പ്രാഥമിക വിവരമാണ്. ഗോവ പൊലീസ് ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. മരണത്തിൽ എന്തെങ്കിലും ദ ഉണ്ടെങ്കിൽ അത് ദൂരികരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു' -റഷ്യൻകോൺസുലേറ്റിൽ കോൺസലായ വിക്രം വർമ പറഞ്ഞു.
ചെന്നൈയിൽ ഫോട്ടോഗ്രാഫർക്കെതിരായിരുന്നു റഷ്യൻ യുവതി പരാതി ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.