കണ്ടറ: കേരളപുരത്ത് ഒറ്റക്ക് താമസിച്ചിരുന്ന യുവാവിനെ വീട്ടിൽ കയറി വെട്ടി കൊന്നത് 1500 രുപ മോഷ്ടിച്ചതിന്. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ സാംസന്‍റെ പോക്കറ്റിൽ നിന്ന് മോഷ്ടിച്ച 1500 രുപ തിരികെ വാങ്ങാനുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകത്തിന് ശേഷം പരിഭ്രാന്തനായ സാംസൺ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രാത്രി കേരളപുരത്ത് ട്രെയിൽ പ്രതിക്ഷിച്ച് നിന്നെങ്കിലും ആ സമയത്ത് ട്രെയിൻ ഉണ്ടായിരുന്നില്ല. പിന്നീട് മടങ്ങി പോയി. കാലിലെ രക്തക്കറയും കടയിൽ നടത്തിയ അന്വേഷണവുമാണ് അറസ്റ്റിലെത്തിച്ചത്.
വീട്ടിൽ നിന്ന് നാല് പേർ ഇറങ്ങി ഓടുന്നത് കണ്ടെന്ന് പൊലീസിനോടും നാട്ടുകാരോടും സാക്ഷി പറഞ്ഞ സാംസണിന്‍റെ കാലിൽ കണ്ട രക്തക്കറയും ഇയാൾ പലതവണ സുനിലിനെ അന്വേഷിച്ച് സമീപത്തെ കടയിൽ എത്തിയിരുന്നുവെന്ന വിവരവുമാണ് പൊലിസിന് തുമ്പായത്.
കടയുടമ കട പൂട്ടി മടങ്ങുമ്പോൾ എതിരെ വന്ന സാംസൺ ഇവരെ കാണാത്ത ഭാവത്തിൽ തിരക്കിട്ട് പോയതും പൊലിസിന്‍റെ സംശയം വർധിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.