സ​ന​ലും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ സം​ഭ​വ​സ്ഥ​ല​ത്ത്

വെടിവെപ്പ്: സനലിന്‍റെ മരണത്തോടെ ഇല്ലാതായത് കുടുംബത്തിന്‍റെ ഏക ആശ്രയം

ചെറുതോണി: മൂലമറ്റത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ബസ് കണ്ടക്ടറായ സനലിന്‍റെ മരണത്തോടെ ഇല്ലാതായത് ഒരു കുടുംബത്തിന്‍റെ ഏക ആശ്രയം. കീരിത്തോട് ടൗണിന് സമീപം താമസിക്കുന്ന പാട്ടത്തിൽ സാബുവിന്‍റെയും വത്സലയുടെയും രണ്ടു മക്കളിൽ മൂത്തവനാണ് സാബു. ഇളയ മകൾ സബിത ഭർത്താവ് മനുവിനോടൊപ്പം മുണ്ടക്കയത്താണ് താമസം.

കീരിത്തോട് ടൗണിൽ ഒന്നര സെൻറ് ഭൂമി മാത്രമാണ് ഈ കുടുംബത്തിന്‍റെ സമ്പാദ്യം. പിതാവ് സാബു രോഗബാധിതനായി കിടപ്പിലാണ്. സാബുവിന്‍റെ സഹോദരി പുത്രിയാണ് ഇസ്രായേലിൽ അടുത്തിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ. ഒരു വർഷമായി മൂലമറ്റത്തുള്ള ബസുടമയുടെ കീഴിൽ ജോലിചെയ്യുകയായിരുന്നു സനൽ. മാസത്തിലൊരിക്കലേ വീട്ടിൽ വരാറുള്ളൂ. കിട്ടുന്ന ശമ്പളം മറ്റ് ബസുകളിലെ ജീവനക്കാർ വഴി വീട്ടിലേക്ക് കൊടുത്തയക്കുകയായിരുന്നു പതിവ്. ഇതിനിടെ സനലിന് വിവാഹാലോചനകളും നടക്കുന്നുണ്ടായിരുന്നു. സൗമ്യയുടെ അപ്രതീക്ഷിത വേർപാടിന്‍റെ വേദന മാറുംമുമ്പേ മറ്റൊരു ദുരന്തംകൂടി തേടിയെത്തിയതിന്‍റെ ആഘാതത്തിലാണ് കുടുംബം. സനലിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച കീരിത്തോട്ടിലെ കുടുംബവീട്ടിൽ എത്തിക്കും.

Tags:    
News Summary - Sanal's death: Family orphaned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.