സഞ്ജിത്ത് വധം: ഒരാൾ കൂടി റിമാൻഡിൽ

പാലക്കാട്: എലപ്പുള്ളിയിലെ ആര്‍.എസ്.എസ് നേതാവ് സഞ്ജിത്തിനെ വധിച്ച കേസിലെ പ്രതികളിൽ ഒരാൾകൂടി കോടതിയിൽ കീഴടങ്ങി. പാലക്കാട് ശംഖുവാരത്തോട് ജുമാമസ്ജിദ് ഇമാം മലപ്പുറം വണ്ടൂര്‍ അരോപ്പിയില്‍ പുളിവെട്ടി വീട്ടില്‍ ഇബ്രാഹിം മൗലവി (48) ആണ്‌ വ്യാഴാഴ്ച ഉച്ചയോടെ പാലക്കാട് ജെ.എഫ്.സി.എം മൂന്നാം നമ്പർ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കേസിലെ ഒമ്പതാം പ്രതിയാണ് ഇബ്രാഹിം മൗലവി. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾക്കെതിരെ ഗൂഢാലോചനക്കുറ്റമാണുള്ളത്. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.

കേസിൽ 23 പേർ ഇതുവരെ അറസ്റ്റിലായി. ലുക്കൗട്ട് നോട്ടീസിലുള്ള എട്ടാം പ്രതി നൗഫലാണ് ഇനി പിടിയിലാകാനുള്ളത്.

Tags:    
News Summary - Sanjith murder: One more in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.