കട്ടപ്പന: സ്കൂളുകളിൽ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റിൽ. ഇടുക്കി മരിയാപുരം നിരവത്ത് വീട്ടിൽ മഹേഷിനെയാണ് (ചുഴലി മഹേഷ് -41) ഡിവൈ.എസ്.പി നിഷാദ്മോെൻറ നേതൃത്വത്തിലെ പൊലീസ് സംഘം തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച ഇയാൾ കട്ടപ്പന സെൻറ് ജോർജ് സ്കൂളിലെ ഓഫിസ് കതക് തകർത്ത് 86,000 രൂപ മോഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി മോഷണക്കേസിൽ പ്രതിയായ മഹേഷ് സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി ബാധിച്ചപോലെ അഭിനയിച്ച് തളർന്നുവീണ് നാട്ടുകാരിൽനിന്ന് പിരിവെടുത്ത് മുങ്ങുന്ന പതിവും ഇയാൾക്കുണ്ട്. ഈ മാസം രണ്ടിന് ജയിലിൽനിന്ന് ഇറങ്ങിയ പ്രതി ആലത്തൂരിലും ചങ്ങനാശ്ശേരിയിലും സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ട്.
കട്ടപ്പന സ്കൂളിലെ മോഷണത്തിനുശേഷം കമ്പത്ത് ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ സ്കൂളിൽ എത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ എസ്. സുബൈർ, സി.പി.ഒമാരായ വി.കെ. അനീഷ്, ടോണി ജോൺ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.