ചിറ്റൂർ: സ്കൂളിന്റെ ഓഫിസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പുകളും കാമറയും മൊബൈൽഫോണും മോഷ്ടിച്ച കേസിൽ രണ്ടാമത്തെയാളും അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി രായർമരക്കാർ വീട്ടിൽ എസ്. സുഹൈൽ (43) ആണ് പൊന്നാനിയിൽനിന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ആഗസ്റ്റ് 25നാണ് കോഴിപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയത്. നല്ലേപ്പിള്ളി സ്വദേശി ഐ. ഷെമീറിനെ (31) ആഗസ്റ്റ് 30ന് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിലാണ് സുഹൈൽ പിടിയിലായത്. സുഹൈലിന് കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, കൊല്ലങ്കോട്, പാവറട്ടി, അന്തിക്കാട്, വാടാനപ്പള്ളി, വലപ്പാട്, പേരാമംഗലം, പൊന്നാനി, മലപ്പുറം എന്നീ സ്റ്റേഷനുകളിലായി 40 കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. എസ്.ഐ പി. സുജിത്ത്, എ.എസ്.ഐ ഇ. അനിൽകുമാർ, സീനിയർ സിവിൽപൊലീസ് ഓഫിസർ കെ. വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എൻ. ഷിബു, വി. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.