Photo courtesy: YouTube

അത്ഭുത ശക്​തി നൽകാമെന്ന്​ പറഞ്ഞ്​ സ്​ത്രീകൾക്ക്​ പീഡനം; ആൾദൈവം 'ബി.ടെക്​ ബാബ' അറസ്റ്റിൽ

ഹൈദരാബാദ്​: 40ലധികം രാജ്യങ്ങളിൽ വിശ്വാസികളുണ്ടെന്ന്​ അവകാശപ്പെടുന്ന ആൾദൈവം തട്ടിപ്പ്​, പീഡനക്കേസുകളിൽ അറസ്റ്റിൽ. തെലങ്കാനയിലെ നാൽഗോണ്ടയിലെ വിശ്വ ചൈതന്യ സ്വാമിയാണ്​ അറസ്റ്റിലായത്​.

26 ലക്ഷം രൂപ, 500 ഗ്രാം സ്വർണം, ഫിക്​സഡ്​ ഡെപോസിറ്റ്​ ബോണ്ടുകൾ എന്നിവ 50കാരന്‍റെ ആശ്രമത്തിൽ നടത്തിയ പരിശോധനയിൽ പൊലീസ്​ പിടിച്ചെടുത്തു. ലൈംഗിക ചൂഷണ പരാതി ലഭിച്ചതിന്‍റെ അടിസ്​ഥാനത്തിലാണ്​ പൊലീസ്​ നാൽഗോണ്ടയിലെ അജ്​മാപൂരിലുള്ള ശ്രീ സായ്​ മാനസി ചാരിറ്റബിൾ ട്രസ്​റ്റിൽ പരിശോധന നടത്തിയത്​.

17 ഏക്കർ ഭൂമി, ഏഴ്​ ലാപ്​ടോപുകൾ, നാല്​ മൊബൈൽ ഫോൺ, കാർ, ഔഷധങ്ങൾ, പ്രാർഥന ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടിയതായി പൊലീസ്​ സൂപ്രണ്ട്​ എ.വി. രംഗനാഥ്​ പറഞ്ഞു.

സായി ബാബയുടെ പേരിൽ പ്രബോധനം ചെയ്​താണ്​ ഇയാൾ സമ്പന്നരായ ഭക്തരെ ആകർഷിച്ചത്​. സായി ബാബ തന്‍റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും സംഭാവനയായി പണവും സ്വർണവും സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പലപ്പോഴും ഭക്തരോട് പറഞ്ഞതായി 'ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്​തു.

ഹൈദരാബാദിലെ മാർക്കറ്റിൽ നിന്ന്​ വാങ്ങിയ ഔഷധങ്ങളും എണ്ണകളും ഇയാൾ വലിയ വിലക്ക്​ വിറ്റ്​ ആളുകളെ പറ്റിച്ചിരുന്നു. ലൈംഗിക ബന്ധത്തിലൂടെ അത്ഭുത ശക്​തികൾ ലഭിക്കുമെന്ന്​ പറഞ്ഞ്​ പ്ര​ലോഭിപ്പിച്ചാണ്​ സ്​ത്രീകളായ ഭക്​തരെ ചൂഷണം ചെയ്​തിരുന്നത്​. 11 പേരെ ലൈംഗിക ചൂഷണത്തിന്​ ഇരയാക്കിയതായാണ്​ റിപ്പോർട്ട്​.

ആന്ധ്രപ്രദേശിലെ കൃഷ്​ണ ജില്ലയിലെ നന്ദിഗാമയിൽ നിന്ന്​ 2002ലാണ്​ സ്വാമി ബിരുദം പൂർത്തിയാക്കിയത്​. ബിരുദ പഠനത്തിന്​ ശേഷം ഹൈദരാബാദിലേക്ക്​ വണ്ടി കയറി. ആളുകളോട്​ കോടിയിലധികം രൂപ കടം വാങ്ങി തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെ നാടുവിട്ടു. പിന്നാലെ കേസിൽ അറസ്റ്റിലായി.

20 ദിവസത്തെ ജയിൽ വാസത്തിന്​ ശേഷം ടി.വി ചാനലുകളിലൂടെ സായ്​ സത്​ചരിത പ്രബോധനം തുടങ്ങി. ഈ പരിപാടികളിലൂ​െട പ്രശസ്​തനായതോടെ യൂട്യൂബ്​ ചാനലും തുടങ്ങി. 40ലേറെ രാജ്യങ്ങളിൽ ഭക്തരുള്ളതായാണ്​ ഇയാൾ അവകാശപ്പെട്ടിരുന്നത്​.

Tags:    
News Summary - Self-styled godman B.Tech Baba held for cheating and sexual exploitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.