തിരുവല്ല: ശബരിമല പാതയിൽ വനം വകുപ്പിെൻറ വിലക്ക് ലംഘിച്ച് വന്യമൃഗങ്ങൾക്കൊപ്പം ചിത്രമെടുത്ത് തീർഥാടകർ. കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി ആകർഷിച്ച ശേഷമാണ് ചിത്രങ്ങൾ എടുക്കുന്നത്. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള ഭാഗത്താണ് ചിത്രമെടുക്കൽ ഏറുന്നത്. മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്നും ചിത്രമെടുക്കാൻ ശ്രമിക്കരുതെന്നുമുള്ള വനം വകുപ്പിെൻറ നിർദേശം ലംഘിച്ച് കൗതുകത്തിെൻറ പേരിൽ ചെയ്യുന്ന ഇത്തരം ചെയ്തികൾ പലപ്പോഴും തീർഥാടകർക്ക് നേരെയുള്ള മൃഗങ്ങളുടെ ആക്രമണത്തിന് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഇത് നിർബാധം തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ബഹുഭൂരിപക്ഷവും ഇത്തരത്തിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നത്. ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിനായി പമ്പ സന്നിധാനം പാതയിൽ അഞ്ച് മുന്നറിയിപ്പ് ബോർഡുകൾ കൂടി സ്ഥാപിക്കുമെന്ന് സന്നിധാനം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ ചക്രവർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.