പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചതിന്​ ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

കൊ​ച്ചി: പ​ഴ​യ മോ​ഡ​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ന​ൽ​കി ഉ​പ​ഭോ​ക്താ​വി​നെ ക​ബ​ളി​പ്പി​ച്ച വാ​ഹ​ന വി​ത​ര​ണ​ക്കാ​ര​ൻ ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി. നെ​ടു​മ്പാ​ശ്ശേ​രി സ്വ​ദേ​ശി അ​ര​വി​ന്ദ് ജി. ​ജോ​ൺ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഡി.​ബി. ബി​നു അ​ധ്യ​ക്ഷ​നും വൈ​ക്കം രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ​െബ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഹോ​ണ്ട യൂ​നി​കോ​ൺ മോ​ട്ടോ​ർ സൈ​ക്കി​ൾ അ​ങ്ക​മാ​ലി ആ​ര്യ​ഭം​ഗി മോ​ട്ടോ​ഴ്സി​ൽ​നി​ന്ന്​ പ​രാ​തി​ക്കാ​ര​ൻ ബു​ക്ക് ചെ​യ്ത​ത്. 2018 മാ​ർ​ച്ചി​ൽ വാ​ഹ​നം ന​ൽ​കി. ബു​ക്കി​ങ്​ സ​മ​യ​ത്തും പ​ണം ന​ൽ​കി​യ​പ്പോ​ഴും വാ​ഹ​ന​ത്തി​ന്‍റെ മോ​ഡ​ൽ 2018 ആ​യി​രു​ന്നു. എ​ന്നാ​ൽ, ആ​ർ.​സി ബു​ക്കി​ൽ 2017 മോ​ഡ​ൽ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പു​തി​യ മോ​ഡ​ൽ കാ​ണി​ച്ച് പ​ഴ​യ​ത്​ ന​ൽ​കി ക​ബ​ളി​പ്പി​ച്ച​ത്​ സേ​വ​ന​ത്തി​ലെ ന്യൂ​ന​ത​യും അ​ധാ​ർ​മി​ക വ്യാ​പാ​ര രീ​തി​യു​മാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. പ​ഴ​യ​വാ​ഹ​നം തി​രി​ച്ചു​ന​ൽ​ക​ുമ്പോൾ പണം നൽകണം. ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വി​ന​ത്തി​ലു​മാ​യി ആ​ര്യ​ഭം​ഗി മോ​ട്ടോ​ഴ്​​സ്​ 20,000 രൂ​പ ഒ​മ്പ​ത്​ ശ​ത​മാ​നം പ​ലി​ശ സ​ഹി​തം ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - Sentenced to pay 1 lakh compensation for cheating by giving an old model vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.