തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് തട്ടിപ്പ് കേസിലെ ഏഴാം പ്രതിയെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഏഴാം പ്രതിയും മഹാരാഷ്ട്ര സ്വദേശിയുമായ ആബ എന്ന് വിളിക്കുന്ന സതീഷ് ബാൽ ചന്ദ് വാനിയെയാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്റ്ററേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിൽ വാങ്ങിയത്. ഈ മാസം പതിനാറാം തീയതി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
പ്രതിയുമായി മധ്യപ്രദേശിലെത്തി തെളിവെടുപ്പ് നടത്തുന്നത് അടക്കമുള്ള നടപടികൾക്കാണ് 16 വരെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. പ്രതിയെ പുളിക്കീഴ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ അഭിലാഷ് ചന്ദ്രൻ, നിഷ കൃഷ്ണ എന്നിവർ ഹാജരായി.
സതീഷ് ബാൽ ചന്ദിനൊപ്പമിരുത്തി ചോദ്യം ചെയ്യുന്നതിനായി റിമാൻഡിൽ കഴിയുന്ന ഒന്നും രണ്ടും മൂന്നും പ്രതികളായ നന്ദകുമാർ, സിജോ തോമസ്, അരുൺ കുമാർ എന്നിവർക്കായി കസ്റ്റഡി അപേക്ഷ നൽകിയതായി ഡി.വൈ.എസ്.പി പറഞ്ഞു.
മധ്യപ്രദേശിലെ സേന്തുവയിൽ പിടിയിലായ സതീഷ് ബാൽ ചന്ദിനെ ഞായറായ്ച വൈകിട്ട് ഏഴരയോടെയാണ് ട്രെയിൻ മാർഗം തിരുവല്ലയിൽ എത്തിച്ചത്. മദ്യ നിർമാണത്തിനായി മധ്യപ്രദേശിൽ നിന്നും ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്നും 20,386 ലിറ്റർ മധ്യപ്രദേശിലെ സേന്തുവയിൽ മറിച്ചുവിറ്റ കേസിൽ പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സതീഷ് ബാൽ ചന്ദ് വാനിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.