വിദ്യാർഥികളുടെ പ്രതിഷേധം ഫലം കണ്ടു; കലാക്ഷേത്രയിലെ മലയാളി അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസ്

ചെന്നൈ: കലാക്ഷേത്രയിലെ അസിസ്റ്റന്റ് പ്രഫസർക്കെതിരെ ലൈംഗിക പീഡനത്തിന് ​കേസെടുത്തു. കലാക്ഷേത്ര ഫൗ​ണ്ടേഷനിലെ മുൻ വിദ്യാർഥിനിയാണ് പ്രഫസർ ഹരിപത്മനെതിരെ പരാതി നൽകിയത്.

കലാക്ഷേത്രയിലെ രുക്മിണിദേവി കോളജ് ഫോര്‍ ഫൈന്‍ ആര്‍ട്സിലെ അധ്യാപകനും നര്‍ത്തകര്‍ക്കും എതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതല്‍ ആൺകുട്ടികളും പെൺകുട്ടികളുമടക്കമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.

ആരോപണവിധേയനായ അധ്യാപകന്‍ പെണ്‍കുട്ടിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പോലീസ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ അധ്യാപകർ തന്നെ ഉപദ്രവിച്ചെന്നും അയാൾ കാരണം തനിക്ക് പഠനം നിർത്തേണ്ടി വന്നെന്നും അവർ പറഞ്ഞിരുന്നു. 

സ്ഥാപനം വിട്ട ശേഷവും ഇയാള്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തുകൊണ്ടിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹരി പദ്മനെ കൂടാതെ നര്‍ത്തകരായ സഞ്ജിത് ലാല്‍, സായി കൃഷ്ണന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരേയും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇവരില്‍നിന്ന് വര്‍ഷങ്ങളായി ലൈംഗികാതിക്രമവും അധിക്ഷേപവും നേരിടേണ്ടി വന്നെന്നാണ് അവര്‍ പറയുന്നത്.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞിരുന്നു. കാമ്പസ് സന്ദർശിച്ച തമിഴ്‌നാട് വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് 100 ലധികം വിദ്യാർഥികൾ രേഖാമൂലം പരാതി നൽകുകയും കാമ്പസിൽ രണ്ട് ദിവസത്തെ കുത്തിയിരിപ്പ് സമരം പിൻവലിക്കുകയും ചെയ്തു. കലാക്ഷേത്രയില്‍ വ്യാഴാഴ്ച സമരം തുടങ്ങിയത്.

Tags:    
News Summary - Sex abuse case against professor at chennai academy after students protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.