താമരശ്ശേരി: വിദ്യാർഥിനികളെ പീഡിപ്പിച്ച കായികാധ്യാപക നെതിരെ കൂടുതല്‍ പേര് പരാതിയുമായി രംഗത്ത്. കായിക താരമായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ റിമാൻഡിലായ കായികാധ്യാപകന് കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിനെതിരെയാണ് ഒരാൾ കൂടി താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെ പരാതിക്കാരുടെ എണ്ണം അഞ്ചായി.
കുറ്റ്യാടി സ്വദേശിനിയായ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം കാണിക്കുകയും രക്ഷിതാവിനോട് മോശമായി പെരുമാറിയെന്നുമാണ് വ്യാഴാഴ്ച താമരശ്ശേരി പൊലീസിൽ നൽകിയ അഞ്ചാമത്തെ പരാതിയിൽ പറയുന്നത്. അശ്ലീലമായി ഫോണിൽ സംസാരിച്ചതിെൻറ ശബ്ദരേഖകളും ഇവർ പൊലീസിനു നൽകിയിട്ടുണ്ട്.ട്രെയിനിങ്ങിനുപോയ പെണ്‍കുട്ടിയുടെ അമ്മയോട് ലൈംഗികാതിക്രമം കാണിച്ച സംഭവത്തിലും, കോടഞ്ചേരി സ്വദേശിനിയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 23നാണ് അധ്യാപകനെ കായികതാരമായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമം ചുമത്തി താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനുപുറമെ മറ്റൊരു കായികതാരവും മോശമായി പെരുമാറിയെന്നു കാണിച്ച് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ മർദിക്കുകയും പരിശീലനത്തിനിടയില്‍ തുടയെല്ലിന് ചവിട്ടുകയും, സാരമായ പരിക്കേറ്റ വിദ്യാർഥിക്ക് ചികിത്സപോലും നല്‍കിയില്ലെന്നും കാണിച്ചുള്ള വിദ്യാർഥിനിയുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
തേഞ്ഞിപ്പലത്ത് ട്രെയിനിങ്ങിന് വിദ്യാർഥിനിയോടൊപ്പം ചെന്ന മാതാവിനോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽബുധനാഴ്ച മറ്റൊരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് താമരശ്ശേരിയില്‍ നല്കിയ പരാതി തേഞ്ഞിപ്പലം പൊലീസ് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് ട്രാന്‍സ്ഫര്‍ ചെയ്തതായി താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങലക്കണ്ടി പറഞ്ഞു. കൂടുതല്‍ വിദ്യാർഥിനികളെ ഇയാൾ പീഡിപ്പിച്ചതായും ഇവര്‍ അടുത്ത ദിവസങ്ങളില്‍ പരാതി നല്‍കുമെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.