കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം. ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ആത്മഹത്യ ചെയ്ത ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നും ചില ദിവസങ്ങളിൽ റൊട്ടി മാത്രമാണ് നൽകിയിരുന്നതെന്നും ഷഹാനയുടെ 180 പേജുള്ള ഡയറിക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഈ ഡയറിക്കുറിപ്പ് തെളിവായി എടുത്താണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ജന്മദിനത്തിൽ പോലും ഉപദ്രവം നേരിട്ടു. സജാദിന്‍റെ ലഹരി ഉപയോഗം ഷഹാനയുടെ മാനസിക വിഷമങ്ങൾക്ക് കാരണമായെന്നും ഇത് ആത്മഹത്യക്ക് വഴിവെച്ചെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
മെയ് 13നാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മുതൽ സജാദ് പൊലീസേ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.