നന്മണ്ട: നന്മണ്ട 12ൽ വീടിനു നേരെ വെടിവെപ്പ് നടത്തിയ സംഘത്തിലെ മൂന്നാമനും പൊലീസ് പിടിയിലായി. മൂന്നാം പ്രതി കൊടുവള്ളി മുഹമ്മദ് ഷാഫിയെയാണ് (32) ബാലുശ്ശേരി എസ്.ഐ റഫീഖും സംഘവും വയനാട് ലക്കിടിയിൽനിന്ന് വെള്ളിയാഴ്ച രാത്രി പിടികൂടിയത്. മറ്റ് രണ്ടു പ്രതികളായ മുക്കം ചെറുവാടി ചൗത്തടിക മുനീർ (36), ഓമശ്ശേരി പുത്തൂർ കരിമ്പാറുകണ്ടി ഷാഫി (32) എന്നിവരെ നേരത്തേ കൊലപാതകശ്രമം, ആയുധം ദുരുപയോഗം ചെയ്യൽ എന്നീ വകുപ്പുകൾ അനുസരിച്ച് അറസ്റ്റ് ചെയ്തിരുന്നു.
ഇവർ റിമാൻഡിലാണ്. ഇവരിൽ ചുമത്തിയ കുറ്റം തന്നെയാണ് ഡ്രൈവറായ മുഹമ്മദ് ഷാഫിക്കും ചുമത്തിയിരിക്കുന്നത്. പേരാമ്പ്ര ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ റിമാൻഡ് ചെയ്തു. ഫെബ്രുവരി 26ന് രാത്രി നന്മണ്ട 12ലെ മഠത്തിൽ വിത്സന്റെ വീട്ടിൽ വെടിവെപ്പ് നടന്നത്. അന്ന് മുഹമ്മദ് ഷാഫി ഓടിരക്ഷപ്പെടുകയും മുനീറിനെയും ഷാഫിയെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.