ലാ​ൽ​കു​മാ​ർ

വീട്ടമ്മയെ കഴുത്തിൽ ഷാൾ മുറുക്കിക്കൊന്ന സംഭവത്തിൽ സഹോദരീ ഭർത്താവ് റിമാൻഡിൽ

കു​ണ്ട​റ: വീ​ട്ട​മ്മ​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി​ക്കൊ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ജ​ത്തി​യു​ടെ ഭ​ർ​ത്താ​വി​നെ പൊ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പേ​ര​യം മ​മ​ത ന​ഗ​ർ ഷീ​ബ ഭ​വ​നി​ൽ രാ​ധി​ക​യെ​യാ​ണ് (52) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​രു​ടെ ഇ​ള​യ സ​ഹോ​ദ​രി ഷീ​ബ​യു​ടെ ഭ​ർ​ത്താ​വ് ലാ​ൽ​കു​മാ​റി​നെ​യാ​ണ് (50) റി​മാ​ൻ​ഡ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 6.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച രാ​ധി​ക​യും അ​യ​ൽ​വാ​സി പ്ര​തി​ഭ ഭ​വ​നി​ൽ പ്ര​വീ​ൺ​കു​മാ​റു​മാ​യു​ള്ള അ​ടു​പ്പം നാ​ളു​ക​ളാ​യി വീ​ട്ടി​ൽ അ​സ്വാ​ര​സ്യ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച രാ​ധി​ക ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ്ര​വീ​ൺ​കു​മാ​റി​നെ വി​വാ​ഹം ചെ​യ്​​തു. ഇ​തേ​ദി​വ​സം ത​ന്നെ ഷീ​ബ​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ പ്ര​വീ​ൺ​കു​മാ​റി​നെ കു​ണ്ട​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

രാ​ധി​ക​യു​ടെ പേ​രി​ലു​ള്ള വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ മാ​താ​വ്​ സ​ര​സ​മ്മ​യും ഷീ​ബ​യും ഭ​ർ​ത്താ​വും കു​ട്ടി​യും താ​മ​സി​ച്ചി​രു​ന്ന​ത്. ഷീ​ബ​യും ഭ​ർ​ത്താ​വും വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്ന് രാ​ധി​ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​താ​കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സി​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷീ​ബ​യും അ​മ്മ​യും വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ലാ​ൽ​കു​മാ​ർ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന്​ ക​രു​തു​ന്നു.

Tags:    
News Summary - sister in law murdered accused remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.