കാലടി: മറ്റൂർ-ചെമ്പിച്ചേരി റോഡിൽ യാത്രക്കാരനെ കത്തി കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബെൽ ഫോണും പണവും കവർന്ന കേസിൽ പ്രായപൂർത്തിയാവത്ത ഒരാൾ ഉൾപ്പെടെ ആറംഗ ഗുണ്ടസംഘത്തെ പൊലീസ് പിടികൂടി.
കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. അയ്യമ്പുഴ കൊല്ലംകോട് തെക്കിനാൻ വീട്ടിൽ നിഖിൽ (20), കാലടി കൊറ്റമം ശാന്തിപുരം ചക്കിയത്ത് വീട്ടിൽ ഗോഡ്വിൻ (18), കറുകുറ്റി അടിച്ചിലി മുന്നൂർപ്പിള്ളി കാഞ്ഞിലാൻ വീട്ടിൽ സുജിത് (20), നെടുമ്പാശ്ശേരി നസ്രത്ത് മഠം ചെറിയ വാപ്പാലശ്ശേരി ചീരോത്ത് വീട്ടിൽ മനു (25), മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ട് മോളയിൽ വീട്ടിൽ (ഇപ്പോൾ പൊയ്ക്കാട്ടുശ്ശേരിയിൽ വാടകക്ക് താമസിക്കുന്നു) സ്വീറ്റോ (19) എന്നിവരെയാണ് സി.ഐ ബി. സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
എസ്.ഐ ജയിംസ്, എ. എസ്.ഐ അബ്ദുൽ സത്താർ, സി.പി.ഒമാരായ പ്രിൻസ്, മനോജ്, രജിത്ത്, ഷിജോപോൾ, ഷമീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.