കാണാതായ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി; സുഹൃത്തുകൾ കസ്റ്റഡിയിൽ

നാഗർകോവിൽ: ഒരു മാസം മുമ്പ് കാണാതായ യുവാവിന്റെ അസ്ഥികൂടം പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കന്യാകുമാരി മഹാധാനപുരത്ത് നിന്ന് കാണാതായ മഹാധാനപുരം സ്വദേശി മാശാന കണ്ണന്റേത് (36) എന്നുകരുതുന്ന അസ്ഥികൂടമാണ് കന്യാകുമാരി ഡി.എസ്.പി രാജയുടെ നേതൃത്വത്തിൽ ശുചീന്ദ്രം പൊലീസ് ഊട്ടുവാഴ്മഠത്തിൽ നിന്ന് കണ്ടെടുത്തത്.

ഇയാളുടെ സുഹൃത്തുക്കളായ കണ്ടൻപരപ്പ് സ്വദേശി ഭൂപലൻ, സ്വാമിതോപ്പ് സ്വദേശി വിഘ്നേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ സപ്തംബർ 18നാണ് മാശാന കണ്ണനെ കാണാതായത്. തുടർന്ന് ഭാര്യ ഇശക്കി അമ്മാൾ കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരുന്നു.

സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായി അന്വേഷണത്തിനിടെ പ്രത്യേക സേനയ്ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂപലനെയും വിഘ്നേഷിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

സംഭവ ദിവസം മാശാനകണ്ണന് സുഹൃത്തുക്കൾ മദ്യം വാങ്ങിയ നൽകിയിരുന്നു. ഇതിനിടെ വാക്കുതർക്കം ഉണ്ടാവുകയും കണ്ണനെ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം പിന്നീട് ഊട്ടുവാഴ്മഠത്തിൽ ഉപേക്ഷിച്ചു. 

Tags:    
News Summary - Skeleton of missing youth found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.