ഉമ്മർ

പിതാവിനെ മർദിച്ച കേസിൽ മകൻ അറസ്​റ്റിൽ

പാ​ണ്ടി​ക്കാ​ട്: പി​താ​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മ​ക​നെ പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ചെ​മ്പ്ര​ശ്ശേ​രി ഒ​ടോ​മ്പ​റ്റ സ്വ​ദേ​ശി മേ​ലേ​തി​ൽ ഉ​മ്മ​റി​നെ​യാ​ണ് (46) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. പി​ടി​ച്ചു​മാ​റ്റാ​ൻ ചെ​ന്ന ഉ​മ്മ​റി​െൻറ പി​തൃ​സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യും ചെ​യ്തു. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഉ​മ്മ​ർ പി​താ​വാ​യ അ​ബൂ​ബ​ക്ക​റി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ഇ​ബ്രാ​ഹി​മി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് ഉ​മ്മ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മു​മ്പും അ​ടി​പി​ടി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Son arrested for beating father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.