കമ്പളക്കാട്: നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവിനെ കോഴിക്കോടുനിന്നും പിടികൂടി. കണ്ണൂർ കണ്ണപുരം മഠത്തിൽ വീട്ടിൽ എം. വി. ജിജേഷിനെയാണ് (38) കൽപറ്റ ഡി.വൈ.എസ്പി ബിജു രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
വെണ്ണിയോട് സ്വദേശിനിയുടെ പരാതി പ്രകാരമുള്ള കേസിലാണ് കമ്പളക്കാട് പൊലീസ് കേസെടുത്തത്. കൊച്ചി എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 2023 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പല തവണകളായി 1,88,900 രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്. പണം തിരിച്ചു നൽകുകയോ ജോലി നൽകുകയോ ചെയ്യാതെ കബളിപ്പിക്കുകയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകളും വിസാ തട്ടിപ്പ്, മറ്റു സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇയാൾ പ്രതിയാണ്. അന്വേഷണ സംഘത്തിൽ കമ്പളക്കാട് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ്.ഐ രാജു, എസ്.ഐ റോയ്, എ.എസ്.ഐ ആനന്ദ്, എസ്.സി.പി.ഒ മാരായ ഷമീർ, അഭിലാഷ്, മുസ്തഫ, സി.പി.ഒ മാരായ ജിഷ്ണു, കോഴിക്കോട് ഡാൻസാഫ് സ്ക്വാഡിലെ എസ്.സി.പി.ഒ മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.