തിരുവല്ല: ഓതറയിൽ ഉത്സവത്തിനിടെ മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഓതറ സ്വദേശി അഖിലാണ് (സിലു -36) അറസ്റ്റിലായത്. ചെങ്ങന്നൂർ വാഴാർമംഗലം ഉമ്മറതറയിൽ വീട്ടിൽ എസ്. സംഗീത് (സഞ്ജു -23), സഹോദരൻ കാർത്തികേയൻ (19), ബന്ധു വാഴാർമംഗലം ചെമ്പകശ്ശേരി വീട്ടിൽ പവിൻ സുരേഷ് (പവി -27) എന്നിവർക്കാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ച കുത്തേറ്റത്.
ഗുരുതര പരിക്കേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ കൂടുതൽ പ്രതികളുണ്ട്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.