ചേർപ്പ്: തായംകുളങ്ങരയിൽ കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി പ്രതികളെ പിടികൂടി. വെസ്റ്റ് കല്ലട കുളങ്ങര വീട്ടിൽ ജെയ്നു (40), ഏഴുകോൺ പ്ലങ്കാല വീട്ടിൽ വിഷ്ണുപ്രസാദ് (26), പടപ്പക്കര ദേശത്ത് മുള്ളുവനയിൽ പുഷ്പ നിവാസിൽ സിജു (31), ഏഴുകോൺ ദേശത്ത് കല്ലുംമൂട്ടിൽ ഉഷസിൽ പേഴ്സി (23) എന്നിവരാണ് അറസ്റ്റിലായത്.
തായംകുളങ്ങര പൂക്കോട്ടിൽ വീട്ടിൽ മനോജ് (47) എന്നയാളുടെ, പോർച്ചിൽ നിർത്തിയിട്ടിരുന്ന വിലപിടിപ്പുള്ള കാറാണ് 17ന് രാത്രി മോഷ്ടിക്കപ്പെട്ടത്. രാത്രി 11ന് ശേഷമാണ് സംഭവം നടന്നതെന്ന് പറയുന്നു. ചേർപ്പ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ചേർപ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി. ഷിബു, വലപ്പാട് ഇൻസ്പക്ടർ സുശാന്ത്, ചേർപ്പ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ജെ. ജെയ്സൻ, പ്രദീപൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തുകയും നാലു പ്രതികളെ നാട്ടിക ബീച്ചിലുള്ള റിസോർട്ടിൽനിന്ന് പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.