അരൂർ: മോഷണംപോയ ശ്രീകൃഷ്ണ വിഗ്രഹം കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തി. അരൂർ ശ്രീകാർത്യായനി ദേവീക്ഷേത്രത്തിലെ സംപ്താഹയജ്ഞശാലയിലെ മണ്ഡപത്തിൽ പ്രതിഷ്ഠിച്ച പഞ്ചലോഹ ശ്രീകൃഷ്ണ വിഗ്രഹമാണ് കഴിഞ്ഞ രാത്രി മോഷണം പോയത്.ക്ഷേത്രം ജീവനക്കാരും ഭരണസമിതിയും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അരൂർ പൊലീസിൽ പരാതി നൽകി. ഇതിനിടെ വെള്ളിയാഴ്ച പുലർച്ച ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് വിഗ്രഹം ലഭിച്ചു.
പുലർച്ച ക്ഷേത്രം ജീവനക്കാരനാണ് വിഗ്രഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐയും സംഘവുമെത്തി വിഗ്രഹം ഏറ്റെടുത്തു. വിഗ്രഹം ഉപേക്ഷിച്ചതാകാമെന്നും മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. മുമ്പും കാണിക്കവഞ്ചിയും നിലവിളക്കുകളും മോഷണം പോയിരുന്നു.
ക്ഷേത്രത്തിന്റ ചുറ്റുമതിൽ ചാടിക്കടന്ന സാമൂഹികവിരുദ്ധരും കഞ്ചാവ് സംഘങ്ങളും ക്ഷേത്രക്കുളപ്പുരയിലും പരിസരത്തും താവളമാക്കുന്നത് പതിവാണ്. ക്ഷേത്രപരിസരത്ത് അടിയന്തരമായി സി.സി ടി.വി കാമറ സ്ഥാപിക്കുകയും ചുറ്റുമതിലുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.