ബംഗളൂരു: ഗദകിൽ അധ്യാപകൻ വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെ മാതാവും മരണത്തിന് കീഴടങ്ങി. ഗദകിലെ ഗവ. സ്കൂളിലെ വിദ്യാർഥിയും താൽക്കാലിക അധ്യാപികയുമായ ഗീതയാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ അധ്യാപകൻ മുത്തപ്പയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബർ 19നായിരുന്നു സമൂഹത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഭരത് എന്ന വിദ്യാർഥിയെ മുത്തപ്പ എന്ന അധ്യാപകൻ മർദിച്ച ശേഷം സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് എറിയുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അധ്യാപകനായ മുത്തപ്പയും താൽക്കാലിക അധ്യാപികയായ ഗീതയും അടുപ്പത്തിലായിരുന്നു. ഗീത മറ്റൊരു അധ്യാപകനോട് അടുക്കുന്നുവെന്ന തോന്നലാണ് പ്രതിയെ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. ഗീതയോടുള്ള പ്രതികാരത്തിനായി മകൻ ഭരതിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാവിനെയും മറ്റൊരു അധ്യാപകനെയും ഇയാൾ മർദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.