‘രാഹുല്‍ സൈക്കോപാത്ത്’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്, മകൾ ക്രൂര മർദനത്തിനിരയായി...

കൊച്ചി: ‘മകളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലക്ക് ഇടിച്ചെന്ന് അവൾ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സി.ടി സ്കാനും എക്സറേയും എടുത്തത്. കേസ് ഹൈകോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ആഗ്രഹിച്ചത്. മകള്‍ പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഇനി അവന്‍റെയൊപ്പം ഒരിക്കല്‍ പോലും തയ്യാറല്ല. കാരണം അവള്‍ക്കൊരു അബദ്ധം പറ്റി. അവന്‍റെ ഭീഷണികൊണ്ടാണ് അവള്‍ നേരത്തെ അങ്ങനെ പറഞ്ഞത്. അതില്‍ ദുഃഖമുണ്ട്’ പന്തിരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഹൈകോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നാവശ്യവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്ത്. മകൾ നേരിട്ടത് ക്രൂര മർദ്ദനമാണ്. മകൾ നേരത്തെയിട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

പരാതിക്കാരിക്ക് വീണ്ടും മർദനമേറ്റതിൽ ഭർത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍‌തൃപീഡനത്തിനും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പൊലീസ് രേഖപ്പെടുത്തി.

ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി രാ​ഹു​ൽ പി. ​ഗോ​പാ​ലി​നെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തിരുന്നു. ഭാ​ര്യ വീ​ണ്ടും ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. മ​ദ്യ​പി​ച്ച് മ​ർ​ദി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് രാ​ഹു​ലി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ആ​ദ്യം യു​വ​തി രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ​ത്തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സം മാ​താ​പി​താ​ക്ക​ൾ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ർ​ദ​ന​മേ​റ്റ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കേ​സെ​ടു​ത്തെ​ങ്കി​ലും രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട്, യു​വ​തി പ​രാ​തി പി​ൻ​വ​ലി​ക്കു​ന്ന​താ​യി കോ​ട​തി​യെ അ​റി​യി​ച്ചു. ആ​ദ്യ കേ​സി​ൽ രാ​ഹു​ലി​ന്റെ അ​മ്മ​യും സ​ഹോ​ദ​രി​യും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യി​രു​ന്നു. ഹൈ​കോ​ട​തി കേ​സ് റ​ദ്ദാ​ക്കി​യ ശേ​ഷം ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും യു​വ​തി ഭ​ർ​ത്താ​വി​ന്റെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

Tags:    
News Summary - Rahul is a psychopath Panthirankav domestic violence case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.