സ്റ്റുഡിയോയിൽ മോഷണം: അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

ഹരിപ്പാട്: സ്റ്റുഡിയോയിൽ മോഷണം നടത്തിയ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ സ്വദേശി അലോക് കുമാറാണ് (38) പിടിയിലായത്. എഴിക്കകത്ത് ജങ്ഷന് സമീപത്തെ മനോവിഷൻ സ്റ്റുഡിയോയിൽ തിങ്കളാഴ്ച പുലർച്ചയായിരുന്നു മോഷണം.

ജീവനക്കാരൻ ഗ്ലാസ് ഡോർ പൂട്ടിയശേഷം ഉറങ്ങുമ്പോൾ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി സ്മാർട്ട് ഫോണും കാമറ ബാഗും മോഷ്ടിക്കുകയായിരുന്നു. പൊലീസ് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി ടി.വി പരിശോധിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.കുറച്ചു വർഷങ്ങളായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വിവിധ ജോലികൾ ചെയ്ത് വരികയായിരുന്നു പ്രതി.

Tags:    
News Summary - Studio theft: Interstate worker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.