സുൽത്താൻപുർ (യു.പി): അന്ധവിശ്വാസത്തിന്റെ ഭാഗമായി 35കാരി നാലുമാസം പ്രായമായ മകനെ കൊന്നു. ഉത്തർപ്രദേശിലെ ധനുദിഹ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഒമ്പതോടെ മഞ്ജു നാലുമാസം പ്രായമായ മകനെ കൈക്കോട്ടുകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഗോസായിഗഞ്ച് പൊലീസ് സ്റ്റേഷൻ എസ്.എച്ച് രാഗവേന്ദ്ര പ്രസാദ് റാവത്ത് പറഞ്ഞു.
അസുഖത്തിൽനിന്ന് മോചനം ലഭിക്കാൻ മകനെ ബലി നൽകുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.