അങ്കമാലി: തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽനിന്ന് വീണ് സാരമായി പരിക്കേറ്റ പത്ര ഏജന്റിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നെടുമ്പാശ്ശേരി മേയ്ക്കാട് മടത്തിങ്കൽ വീട്ടിൽ ജയിംസിന്റെ (56) വലതുകൈയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. പത്ര ഏജന്റും, ഗുഡ്സ് ഓട്ടോ ഡ്രൈവറുമാണ് ജയിംസ്.
മൂന്നാഴ്ച മുമ്പ് എളവൂർ ഭാഗത്ത് വെച്ചാണ് സംഭവം. പുലർച്ച പത്രവിതരണത്തിനായി ബൈക്കിൽ പോകുമ്പോൾ റോഡിൽ തലങ്ങും, വിലങ്ങും ഓടിയ നായിൽ തട്ടി ജയിംസ് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. കുറുമശ്ശേരിയിലെയും, പിന്നീട് അങ്കമാലിയിലെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടി വീട്ടിൽ വിശ്രമിക്കുകയായിരുന്നു. അതിനിടെ കൈവേദന രൂക്ഷമായി.
ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോൾ വലതുകൈയുടെ തോൾ എല്ലിൽനിന്ന് മസിൽ വേർപെട്ടിരിക്കുകയാണെന്ന് കണ്ടെത്തി. അതോടെയാണ് ശസ്ത്രക്രിയക്ക് നിർബന്ധമായത്. ബന്ധപ്പെട്ട ഏജൻസികൾക്കും, ചെങ്ങമനാട് പൊലീസ്, പാറക്കടവ് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും ജയിംസ് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.