വണ്ണപ്പുറം: പട്ടയക്കുടിയിൽ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതി പിടിയിൽ. കുമ്മംകല്ല് സ്വദേശി പാമ്പ്തൂക്കിമാക്കൽ നിസാറിനെയാണ് (39) കാളിയർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ താമസിക്കുന്നത് വഴക്കുളത്താണ്. കോതമംഗലത്തുനിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന ഇയാൾ പട്ടയക്കുടിയിലെത്തിയപ്പോൾ മഴയായിരുന്നു. തലയിൽ ചൂടാൻ പ്ലാസ്റ്റിക് കൂട് ചോദിച്ച് റോഡരികിലെ വീട്ടിലെത്തുകയും വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ആയത്ത് പാടത്ത് വിൻസെന്‍റിന്‍റെ ഭാര്യ ആനീസിന്‍റെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്.പിടിവലിക്കിടയിൽ മാലയുടെ ഒരുഭാഗമാണ് മോഷ്ടാവിന് കിട്ടിയത്. സി.സി ടി.വി ദൃശ്യങ്ങളും ഫോൺ ലോക്കേഷനും വഴി പ്രതിയെ തിരിച്ചറിഞ്ഞ പെലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കാളിയർ സി.ഐ എച്ച്.എൽ. ഹണിയുടെ നേതൃത്വത്തിൽ എസ്.ഐ കെ.ജെ. ജോബി, എസ്.സി.പി.ഒ ഷാനവാസ്, സി.പി.ഒമാരായ അനീഷ് സത്താർ, ഷാഹിദ് ഷാജി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.