ആരവല്ലി (ഗുജറാത്ത്): കുടുബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ മൂന്ന് കുട്ടികളെ അണക്കെട്ടിലെറിഞ്ഞ് കൊന്നു. ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ മേഘ്രാജ് താലൂക്കിലെ രാമഡ് ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിനിരയായ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പ്രതിയായ ജീവഭായ് ദേദുനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നായിരുന്നു പ്രതിയുെട സംശയം. വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ ഭാര്യയെ മഴുകൊണ്ട് ആക്രമിച്ചത്. ശേഷം രണ്ടരയും എട്ടും വയസ് പ്രായമുള്ള പെൺകുട്ടികളെയും ഒമ്പത് വയസുള്ള മകനെയും സമീപപ്രദേശത്തെ അണക്കെട്ടിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ അണക്കെട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിക്കാൻ പ്രതി പദ്ധതിയിട്ടെങ്കിലും ഗ്രാമീണർ കണ്ടതോടെ ശ്രമം വിഫലമായി. ഇയാളെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.