പാലക്കാട്: കൽപ്പാത്തി ചാത്തപുരത്ത് മാല പിടിച്ചുപറിച്ച കേസിലെ പ്രതികളെ ടൗൺ നോർത്ത് പൊലീസ് പിടികൂടി. ആഗസ്റ്റ് 24ന് വൈകിട്ട് 6.30ന് ചാത്തപുരം അമ്പലത്തിൽ തൊഴുതു മടങ്ങുകയായിരുന്ന അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് പിടിച്ചുപറിച്ചത്.
നിരവധി കേസുകളിൽ പ്രതിയായ എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ, സുഹൃത്ത് കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഫാത്തിമ, കുറ്റകൃത്യത്തിന്റെ മുഖ്യസൂത്രധാരൻ താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന വിഷ്ണു എന്നിവരെയാണ് പിടികൂടിയത്.
ടൗൺ നോർത്ത് ഇൻസ്പെക്ടർ സുജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം. സുനിൽ, എസ്.സി.പി.ഒമാരായ പി.എച്ച്. നൗഷാദ്, ദീപു, ടി.ആർ. പ്രദീപ്, സുജേഷ്, മണികണ്ഠൻ, രതീഷ്, സി.പി.ഒമാരായ ആർ. രഘു, ഉണ്ണിക്കണ്ണൻ, രജിത്ത്, സുജിഷ എന്നിവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് സമീപകാലത്ത് സമാനമായ കേസുകളിൽ ഉൾപ്പെട്ടവരെ അന്വേഷിച്ചും 200 ഓളം സി.സി.ടി.വി കാമറകൾ പരിശോധിച്ചും ക്യത്യത്തിനുപയോഗിച്ച വാഹനത്തിന് സമാനമായ വാഹനങ്ങളെക്കുറിച്ച് അന്വേഷിച്ചുമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.