ചെറുതോണി: അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമുള്ള വനിതാ ജീവനക്കാരുടെ പരാതിയിൽ ഇടുക്കി നഗരംപാറ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.സി. വിനോദിനെ സസ്പെൻഡ് ചെയ്തു.
നഗരംപാറ റെയ്ഞ്ചിലെ രണ്ട് വനിതാ ജീവനക്കാരെ മാനസികമായും തൊഴിൽപരമായും പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഒപ്പം പാൽക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡി.എഫ്.ഒ റിപ്പോർട്ട് നൽകിയിരുന്നു.
ഇതും പരിഗണിച്ചാണ് വനംവകുപ്പ് അഡീഷനൽ പ്രിൻസിപ്പൽ സി.സി.എഫ് ഡോ.പി. പുകഴേന്തി വിനോദിനെ സസ്പെൻഡ് ചെയ്തത്. ഇടുക്കി നഗരംപാറ റേഞ്ച് ഓഫിസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരാണ് പരാതി നൽകിയത്. റേഞ്ച് ഓഫിസർ മുതൽ സി.സി.എഫ് വരെയുള്ളവർക്കാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.