ടാക്സി ഡ്രൈവർ ശശിധരൻ വധം: മൂന്ന്​ പ്രതികളെയും ഹൈകോടതി വെറുതെവിട്ടു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ലെ ടാ​ക്സി ഡ്രൈ​വ​ർ ശ​ശി​ധ​ര​ൻ വ​ധ​ക്കേ​സി​ലെ മൂ​ന്ന്​ പ്ര​തി​ക​ളെ​യും ഹൈ​കോ​ട​തി വെ​റു​തെ​വി​ട്ടു. ജീ​വ​പ​ര്യ​ന്ത​വും ര​ണ്ടു​ല​ക്ഷം വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച എ​റ​ണാ​കു​ളം സെ​ഷ​ൻ​സ്​ കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​യാ​ണ്​ കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി സ്വ​ദേ​ശി മു​ടി​യ​ൻ എ​ന്ന വി.​ആ‌​ർ. സ​ന്ദീ​പ്, എ​ള​വ​നാ​ട് സ്വ​ദേ​ശി അ​രു​ൺ സു​കു​മാ​ര​ൻ, കു​ട്ട​മം​ഗ​ലം സ്വ​ദേ​ശി ത​മ്പി എ​ന്ന വി​നോ​ജ് എ​ന്നി​വ​രെ ജ​സ്റ്റി​സ് പി.​ബി. സു​രേ​ഷ്​ കു​മാ‌​ർ, ജ​സ്റ്റി​സ് ജോ​ൺ​സ​ൺ ജോ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് കു​റ്റ​വി​മു​ക്​​ത​രാ​ക്കി​യ​ത്. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ മാ​ത്ര​മു​ള്ള കേ​സി​ൽ സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യം ന​ൽ​കി​യാ​ണ്​ പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്.

വീ​ട്ടു​കാ​രു​​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ 2008 സെ​പ്തം​ബ​ർ 22ന്​ ​കാ​ണാ​താ​യ ശ​ശി​ധ​ര​ന്‍റെ മൃ​ത​ദേ​ഹം പോ​ത്താ​നി​ക്കാ​ടി​ന് സ​മീ​പം കാ​ളി​യാ‌​ർ പു​ഴ​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ‌​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ത​മി​ഴ്നാ​ട് ആ​ന​മ​ല​യി​ൽ​നി​ന്ന്​ ല​ഭി​ച്ചു. സ​വാ​രി വി​ളി​ച്ച പ്ര​തി​ക​ൾ ശ​ശി​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കൈ​കാ​ൽ ബ​ന്ധി​ച്ച് പു​ഴ​യി​ൽ ത​ള്ളി​യെ​ന്നാ​യി​രു​ന്നു കേ​സ്. ആ​ലു​വ​യി​ലെ സ​മാ​ന​മാ​യ കേ​സി​ന്റെ ചു​വ​ടു​പി​ടി​ച്ചാ​ണ് പൊ​ലീ​സ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​ത്. എ​ന്നാ​ൽ, സാ​ക്ഷി​മൊ​ഴി​ക​ളി​ൽ വൈ​രു​ധ്യ​വും തെ​ളി​വു​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വാ​ദം.

പ്ര​തി​ക​ളെ കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൂ​ചി​പ്പി​ക്കു​ന്ന സം​ശ​യ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച്​ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ സ്ഥാ​പി​ച്ചെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വി​ജ​യി​ച്ചി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ക​ളെ ​വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Taxi driver Sasidharan murdered: High Court all three accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.