പീരുമേട്: വിവാദ ഉത്തരവിെൻറ മറവിൽ പീരുമേട് താലൂക്കിലെ വിവിധ തോട്ടങ്ങളിൽനിന്ന് മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിലെ തുടർ അന്വേഷണം മരവിച്ചു. 2020ൽ ആണ് 50 കോടിയിലധികം വിലമതിക്കുന്ന ഈട്ടി, തേക്ക് ഉൾപ്പെടെ മരങ്ങൾ മുറിച്ചുകടത്തിയത്.
അഞ്ച് തോട്ടങ്ങളിൽനിന്ന് മുറിച്ചുകടത്തിയത് 100 വർഷത്തിലധികം പഴക്കമുള്ള മരങ്ങളാണ്. വണ്ടിപ്പെരിയാറ്റിലെ പശുമല, ചുരക്കുളം, ചപ്പാത്ത്, കരിന്തരുവി, ആലടി എന്നിവിടങ്ങളിൽനിന്നാണ് ഇവ മുറിച്ചത്. റിസർവ് ചെയ്ത് നിർത്തിയിരുന്ന കൂറ്റൻ ഈട്ടിമരങ്ങൾക്കും രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിൽ കോടാലിവീണു. ഇതിന് പിന്നാലെ മറ്റ് തോട്ടങ്ങളിലും മരംമുറി ആരംഭിച്ചു.
വണ്ടിപ്പെരിയാർ ആറ്റുതീരത്തെ ഈട്ടിമരങ്ങളും നിയമംലംഘിച്ച് മുറിച്ചു. സംഭവം വിവാദമായതോടെ മുറിച്ചവയുടെ കണക്കെടുക്കാൻ റവന്യൂ വകുപ്പ് കലക്ടർക്ക് നിർദേശം നൽകി.
മുറിച്ചവയുടെ എണ്ണം, അളവ് തുടങ്ങിയ വിവരങ്ങൾ വില്ലേജുകൾ തിരിച്ച് ശേഖരിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടിക്ക് നൽകാനായിരുന്നു നിർദേശം. റവന്യൂ വകുപ്പിെൻറ പരിശോധന പൂർത്തിയാകുന്നതോടെ മുറിച്ച മരങ്ങളുടെ വില കൃത്യമായി ലഭ്യമാകുമെന്നും കണക്കുകൂട്ടി. എന്നാൽ, രണ്ട് വർഷം പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയായില്ല. ഇതോടെ തുടർ നടപടികളും മരവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.