ബെംഗളൂരു: പിതാവിൽ നിന്നുള്ള ലൈംഗിക ഉപദ്രവം സഹിക്കാനാവാതെ കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ അയാളെ കൊന്നു. സംഭവത്തില്‍ കോളജ് വിദ്യാർഥിനിയായ പെണ്‍കുട്ടിയേയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയലെടുത്തു.
ബീഹാറിൽ നിന്നെത്തി ബെംഗളുരുവിൽ സുരക്ഷ ജീവനക്കാരനായി തൊഴിലെടുക്കുന്നയാളാണ് കൊല്ലപ്പെട്ടത്. 45 കാരനായ ഇയാൾ കോളജ് വിദ്യാർഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കാളാഴ്ച്ച രാവിലെയാണ് സംഭവം. പിതാവ് ഉപദ്രവിക്കുന്ന കാര്യം പെണ്‍കുട്ടി മാതാവിനോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതേ ചൊല്ലി പെൺകുട്ടിയുടെ മാതാവും പിതാവും വഴക്കിടുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെയും മദ്യ ലഹരിയിൽ അയാൾ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉടനെ, പെൺകുട്ടി സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു. അവിടെയെത്തിയ സുഹൃത്തുക്കൾ അയാളെ കൊലപ്പെടുത്തുകയായിരുന്നു. കോളജ് വിദ്യാർഥിനിയായ മകളെ കൂടാതെ നാലാം ക്ലാസ് വിദ്യാർഥിനിയായ മകളും അപ്പോൾ അവിടെ ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് കൊല നടത്തിയത്.
കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി തന്നെയാണ് അടുത്ത വീട്ടില്‍ ചെന്ന് വിവരം അറിയിച്ചത്.
കൊല്ലപ്പെട്ടയാള്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ ബീഹാറിലാണ്. കൽബുർഗിയിൽ നിന്നുള്ള രണ്ടാം ഭാര്യയിലുള്ളതാണ് രണ്ട് പെണ്‍മക്കള്‍.
കൊലക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.