ഹൈദരാബാദ്: തെലങ്കാനയിൽ ശിവജിയുടെ പ്രതിമക്കു സമീപം മദ്യലഹരിയിൽ മൂത്രമൊഴിച്ചയാൾക്ക് മർദനം. മൂത്രമൊഴിച്ചയാളെ ആൾക്കൂട്ടം നിർബന്ധിച്ച് മതപരമായ മുദ്രാവാക്യങ്ങൾ വിളിപ്പിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തു. സിദ്ദിപ്പെട്ട് ജില്ലയിലെ ഗജ്‍വേൽ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. ശിവജിയുടെ പ്രതിമക്കു സമീപം മൂത്രമൊഴിച്ചതു കണ്ട ഇയാളെ പ്രദേശത്തെ ആളുകൾ മർദിച്ചു. സംഭവത്തിൽ മാപ്പു പറഞ്ഞിട്ടും ഹിന്ദുത്വ വാദികൾ വെറുതെ വിട്ടില്ല. ജയ്ശ്രീറാം, ഭാരത് മാതാ കീ, ഛത്രപതി ശിവജി കീ ജയ് എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു.
ഇയാളോട് സമീപത്ത്നിന്ന് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ട് പ്രതിമക്കു സമീപം വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആൾക്കൂട്ടത്തെ തടയാനുള്ള പൊലീസുകാരന്റെ ശ്രമവും ഫലം കണ്ടില്ല. ഒരു കൂട്ടം ആളുകൾ അയാളെ റോഡിന്റെ ഡിവൈഡറിലേക്ക് ബലമായി കൊണ്ടുപോയി മുഖം നിലത്തേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. മൂത്രമൊഴിക്കുന്ന ഭാഗത്ത് നക്കാൻ യുവാവിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അയൽപ്രദേശമായ സങ്കാപൂരിലെ മുസ്‍ലിംകൾ പ്രതിഷേധവുമായെത്തി. മേഖലയിൽ ബന്ദിന് ആഹ്വാനം ചെയ്തു. ഇവിടെ പ്രദേശത്ത് സമാധാന അന്തരീക്ഷമാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.