സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടു; തെലങ്കാനയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യക്കു പിന്നാലെ തെലങ്കാനയിലെ വാറങ്കലിൽ സുഹൃത്തായ വിദ്യാർഥി സ്വകാര്യ ഫോട്ടോകൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. എൻജിനീയറിങ് വിദ്യാർഥിയായ പെൺകുട്ടി ബിരുദ വിദ്യാർഥിയുമായി സൗഹൃദത്തിലായിരുന്നു.

പിന്നീട് പെൺകുട്ടി മറ്റൊരു എൻജിനീയറിങ് വിദ്യാർഥിയുമായി ബന്ധത്തിലാവുകയായിരുന്നു. ഇതെ ചൊല്ലി പെൺകുട്ടിയും ബിരുദ വിദ്യാർഥിയും തമ്മിൽ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും, വിദ്യാർഥി അവരുടെ ചില സ്വകാര്യ ചിത്രങ്ങൾ മറ്റ് സുഹൃത്തുക്കൾ അയച്ചുകൊടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് അസ്വസ്ഥയായ പെൺകുട്ടി ഞായറാഴ്ച വൈകീട്ട് ബന്ധുവിന്റെ വീട്ടിൽ വെച്ച് ജീവനൊടുക്കുകയായിരുന്നു. രണ്ട് പേരെയും പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.  കടുത്ത മാനസിക പീഡനമാണ് മകളുടെ മരണത്തിന് കാര​ണമെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. 

Tags:    
News Summary - Telangana student dies after friend leaks her personal pics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.