രാജ്കോട്ട്: 37കാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ 27കാരനായ ക്ഷേത്ര പുരോഹിതൻ അറസ്റ്റിൽ. രാജ്കോട്ട് സ്വദേശിയായ മഹന്ദ് ഗൗതംഗിരി ഗോസായ് ആണ് പിടിയിലായത്. അഘോരിയുടെ ആത്മാവിന്‍റെ പിടിയിൽ നിന്ന് മോചിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവങ്ങളായ രണ്ടുപേർ പിടിയിലായിരുന്നു. മുംബൈ സ്വദേശികളായ സ്വാമി പ്രണവാനന്ദ് ശുക്ലയും ഹേമന്ദ് ജോഷിയുമായിരുന്നു ആഗസ്റ്റ് ഒമ്പതിന് അറസ്റ്റിലായത്.
സ്ത്രീയുടെ ശരീരത്തിൽ അഘോരി ആത്മാവ് ഉണ്ടെന്നും രക്ഷപ്പെടാൻ തങ്ങൾക്ക് വഴങ്ങിക്കൊടുക്കണമെന്നും വിശ്വസിപ്പിച്ചായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. 2002ൽ വിവാഹിതയായ യുവതി 2003ൽ വേർപിരിഞ്ഞു. 2009ൽ വീണ്ടും വിവാഹിതയായി. എന്നാൽ ഭർത്താവുമായി നിരന്തരം വഴക്കായതോടെയാണ് 2011ൽ സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി പ്രണവാനന്ദ് ശുക്ലയെ സമീപിച്ചത്.
ശരീരത്തിൽ അഘോരി ആത്മാവ് ഉണ്ടെന്നും രക്ഷപ്പെടാൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും ശുക്ല യുവതിയോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം ശുക്ല യുവതിയെ നിരന്തരം പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. 2015ലാണ് ശുക്ല ഇവരെ ജോഷിക്ക് പരിചയപ്പടുത്തിക്കൊടുത്തത്.
'ജോഷിയും അവരെ പീഡിപ്പിച്ചതായി യുവതി പരാതിപ്പെട്ടിട്ടുണ്ട്. ശുക്ലയും ജോഷിയും പറഞ്ഞത് അനുസരിച്ച് ഇവർ എല്ലാ മാസവും രാജ്കോട്ട് സന്ദർശിക്കുമായിരുന്നു. സഹായിക്കാമെന്ന് പറഞ്ഞ് ക്ഷേത്ര പൂജാരിയായ മഹന്ദ് ഗൗതംഗിരി ഗോസായ്യും അവരെ ലൈംഗികമായി ചൂഷണം ചെയ്തു' -പൊലീസ് ഓഫിസർ പറഞ്ഞു.
ദുരാത്മാവിന്‍റെ ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ വേശ്യാവൃത്തി ചെയ്യാനും ഇവരെ നിർബന്ധിപ്പിച്ചാതായി പൊലീസ് പറഞ്ഞു. 'ശുക്ല അവളെ ചിന്ത്രൻഷ് ചിങ്കി എന്ന വ്യക്തിയെ പരിചയപ്പെടുത്തി. അയാൾ അവളെ വേശ്യാവൃത്തിക്കായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കും. ലഭിക്കുന്ന പണം മുഴുവൻ ശുക്ലക്ക് കൈമാറാനും പറഞ്ഞു'- പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവതിയുടെ കഥ കേട്ട ശേഷം ഒരു ബിസിനസുകാരൻ അവളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും 35 ലക്ഷം രൂപ നൽകുകയും ചെയ്തു, എന്നാൽ ആ പണവും ശുക്ല തട്ടിയെടുത്തു. ഏകദേശം 10 വർഷമായി പീഡനം സഹിച്ചിട്ടും തന്‍റെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സ്ത്രീ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് യുവതി ആഗസ്റ്റിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.